ധർമ്മശാല: അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം സംഘം നബിദിനാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന പുരാവസ്തു പ്രദർശനവും ഇസ്ലാമിക ഫോട്ടോ പ്രദർശനവും നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെ മദ്രസ ഹാളിൽ.

പഴയ കാലത്ത് ഉപയോഗിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ, കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പാട്ടുപെട്ടി, വിവിധ രാജ്യങ്ങളിലെ കറന്‍സികൾ, ഗ്രാമഫോൺ, കാര്‍ഷിേകാപകരണങ്ങളായ തെക്കോട്ട, തൂമ്പ, തുടി, നുകം, കലപ്പ എന്നിവയും ഗൃഹോപകരണങ്ങളായ പറ, നാഴി, ഇടങ്ങഴി, ധൂപകുറ്റി, കോളാമ്പി, ഓലക്കുട, അമ്മിക്കല്ല്, ഉരൽ, തേക്ക്കൊട്ട, കിണ്ടി, സൂക്ഷിക്കപ്പെട്ട പ്രമാണപ്പെട്ടി, നിലംതല്ലി, ഊരാക്കുടുക്ക് പെട്ടി, പാത്ര ചിരവ ഇസ്‌ലാമിക ചരിത്ര പറയുന്ന ഫോട്ടോ പ്രദർശനം ഇസ്‌ലാമിക ഗ്രന്ഥങ്ങൾ അഞ്ചാം പീടിക മദ്രസ യിൽ പഠിക്കുന്ന കുട്ടികൾ വരച്ച ചിത്രങ്ങൾ എന്നിവയാണ് പ്രദർശനന്നതിനുള്ളത്.
കുട്ടികളിൽ പഴയകാലത്തെകുറിച്ചുള്ള അറിവും വിഞാനവനവും നൽകി സമൂഹത്തിനു മാതൃക ആവുകയാണ് ഇതിലൂടെ സംഘടകർ ഉദ്ദേശിക്കുന്നത് തവത്തെ ഭാസ്കരൻ ആണ് പുരാവസ്തു പ്രദർശനം അഞ്ചാം പീടികയിൽ സംഘടിപ്പിക്കുന്നത്.
ടി. മുഹമ്മദ് കുഞ്ഞി ബാഖവി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രൊഫസർ പി. അബൂബക്കർ അധ്യക്ഷത വഹിക്കും. അഞ്ചാം പീടിക സദർ മുഅല്ലിം അബ്ദു സമദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ആന്തൂർ നഗരസഭ വാർഡ് കൗൺസിലർ കെ. മോഹനൻ, സി.എച്ച് അബ്ദുറഹ്മാൻ ഹാജി, താവം ഭാസ്കരൻ എന്നിവർ ആശംസ അറിയിച്ചു സംസാരിക്കും. ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം.
archaeological exhibition and Islamic photo exhibition from tomorrow