ബാവുപ്പറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ഏഴാം വാർഡ് മെമ്പർ രമ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസീൻ സ്വാഗതം പറഞ്ഞു.

ക്യാരംസ് ടൂർണമെന്റ് പുരുഷ വിഭാഗം വിജയികൾ: സനോജ്&അജസ് രണ്ടാം സ്ഥാനം : ഷാജി & ഷിബിന്ദ് വനിതാ വിഭാഗം വിജയികൾ: മിഷ & ബിന്ദു രണ്ടാം സ്ഥാനം : രഞ്ജിനി & അനുഷ വിജയിച്ചവർക്കുള്ള സമ്മാന വിതരണം ഏറ്റവും പ്രായം കുറഞ്ഞ ക്യാരംസ് കളിക്കാരൻ ഋതുദേവ് വിജേഷ് നിർവ്വഹിച്ചു .
carroms tournament