പരിയാരം: നാളികേരസംഭരണം എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നടപ്പിലാക്കണമെന്നും റബ്ബർ തറവില എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞത് പോലെ 250 രൂപയാക്കണമെന്നും പരിയാരം പഞ്ചായത്ത് കർഷക കോൺഗ്രസ്സ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

കർഷകകോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡണ്ടായിതിരഞ്ഞെടുത്ത കെ തമ്പാൻ നമ്പ്യാരുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സിക്രട്ടറി എം.വി. പ്രേമരാജൻ ഉൽഘാടനംചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷത വഹിച്ചു.
പി.മൊയ്തുമാസ്റ്റർ, എം.വി.ശിവദാസൻ, പി.വി.സജീവൻ, വി.വി.രാജൻ, കെ.എം. രവിന്ദ്രൻ, ഇ. വിജയൻമാസ്റ്റർ, കുബേരൻ മാസ്റ്റർ, ഒ ജെ. സെബാസ്റ്റ്യൻ,പോളശ്രീധരൻ ,വി.കുഞ്ഞപ്പൻ, മണ്ഡലം പ്രസിഡണ്ട് കെ.തമ്പാൻ നമ്പ്യാർ, കെ.പി. രാജു,വി വി മണികണ്ഠൻ, ടി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
Coconut harvesting should be implemented in the entire panchayat limits