പട്ടുവം പഞ്ചായത്തിലെ കൃസ്ത്യൻ പള്ളി - ഖാദി - മാണുക്കര അംഗൻവാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം എം വിജിൽ എം എൽ എ നിർവഹിച്ചു. പട്ടുവം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം കെ രാജേഷ് പദ്ധതി വിശദീകരിച്ചു.

എം എൽ എ യുടെ ആസ്തി വികസ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപയാണ് റോഡ് നവീകരണ പ്രവൃത്തിക്ക് അനുവദിച്ചത്. 176 മീറ്റർ നീളത്തിൽ കോൺഗ്രീറ്റ് ചെയ്ത് നവീകരിക്കുന്ന റോഡിന് 33 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും നിർമ്മിക്കും. ചടങ്ങിൽ വാർഡ് അംഗം അജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി വി രാജൻ, മെമ്പർ എം സുനിത, പി ബാലകൃഷ്ണൻ, രമേശൻ ടി, ഗോപി, ചന്ദ്രശേഖരൻ ടി വി, കരുണാകരൻ എം, സുബൈർ പി പി എന്നിവർ സംസാരിച്ചു.
M Vigil MLA inaugurated the road renovation work