പരിയാരം : ജയ്ഹിന്ദ് ചാരിറ്റി സെന്റർ സെക്രട്ടറി മാവില പത്മനാഭന്റെ വാഹനം അക്രമിച്ച നടപടിയിൽ പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗം ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കെ.രമേശൻ ഉൽഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു. ഐ.വി.കുഞ്ഞിരാമൻ, കെ.എം.രവിന്ദൻ , പി.വി.രാമചന്ദ്രൻ , ഇ.വിജയൻ മാസ്റ്റർ, വി.വി.രാജൻ, പി.എം.അൽ അമീൻ, ഇ.ടി. ഹരിഷ് , ജെയിസൺ പരിയാരം, ദൃശ്യ ദിനേശൻ, വിജിഷ പ്രശാന്ത്, ആബിദ് വായാട് എന്നിവർ പ്രസംഗിച്ചു.
Pariyaram Mandal Congress Committee meeting protested