പരിയാരം: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. കീച്ചേരിയിലെ കാക്കാമണി വീട്ടില്‍ ദീപക്കിന്റെ പേരിലാണ് കേസ്.

ദീപക്കിന്റെ ഭാര്യമാതാവ് പെരുന്തട്ട തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരനെ അവര്‍ ജോലിചെയ്യുന്ന പിലാത്തറ ടൗണിലെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്ന സ്ഥാപനത്തില്‍ കയറി മുഖത്തടിക്കുകയും മൊബൈല്‍ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും തെറിവിളിക്കുകയും ചെയ്തുവന്നാണ് കേസ്. ദീപക്കിന്റെ പേരില്‍ ഭാര്യ നല്‍കിയ വിവാഹമോചന കേസ് കുടുംബ കോടതിയില്‍ വിചാരണ നടന്നുവരുന്നതിനിടയിലാണ് സംഭവം. സപ്തംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Assault on mother-in-law by trespassing in her workplace: case against son-in-law