കണ്ണൂർ: കനത്ത സുരക്ഷയുള്ള കണ്ണൂർ മാങ്ങാട്ടുപറമ്പ കെ.എ.പി ക്യാമ്പ് വളപ്പിൽ നിന്ന് ചന്ദന മരം മോഷണം പോയി. സർദാർ പട്ടേൽ ഗ്രൗണ്ടിന്റെ പിറകുവശത്തുള്ള വോളി ബോൾ കോർട്ടിന് മുന്നിലുള്ള ചന്ദനമര മാണ് മുറിച്ചുകടത്തിയത്.കെ.എ.പി ക്യാമ്പിനോടനുബന്ധിച്ച് തന്നെയാണ് കണ്ണൂർ റൂറൽ എസ്.പിയുടെ ഓഫീസും പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പോലീസുകാർ കാവലുള്ള സ്ഥലത്ത് നിന്നാണ് ഇന്നലെ രാത്രി ഒരു ചന്ദനമരം മുറിച്ചുകടത്തിയത്. ആറ് മാസം മുമ്പും സമാനമായ രീതിയിൽ ഇവിടെ നിന്നും ചന്ദന മരം മോഷണം പോയിരുന്നു. കെ.എ.പി അധികാരികൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
Sandal wood was stolen from Mangattuparamba KAP camp premises