---
title: "ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു, രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി"
english_title: "Omicron has also been confirmed in Delhi, bringing the number of virus cases in the country to five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14535/omicron-has-also-been-confirmed-in-delhi-bringing-the-number-of-virus-cases-in-the-country-to-five"
published_at: "2021-12-05T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac64a53f062_images (4).jpg"
keywords: []
---

# ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു, രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഡല്‍ഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഡല്‍ഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിലെ ജാംനഗറിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സിംബാബ്‌വെയില്‍നിന്ന് അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14535/omicron-has-also-been-confirmed-in-delhi-bringing-the-number-of-virus-cases-in-the-country-to-five)