പരിയാരം : ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ ഗോൾഡ് ചാരിറ്റി സെൻറർ ,ഇഖ്‌റാ ഹോസ്പിറ്റൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വൃക്ക രോഗനിർണയ ക്യാമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു.

ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു . പ്രതിമാസ സൗജന്യ മരുന്ന് വിതരണ ഉദ്ഘാടനം തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റീ സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. പി വി ഗോപാലൻ വി ബി. കുബേരൻ നമ്പൂതിരി,ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
A free kidney diagnosis camp