തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ ചിറവക്ക്, തളിപ്പറമ്പ, പുളിമ്പറമ്പ, പട്ടുവം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ വെള്ളിക്കിൽ ജംഗ്ഷൻ -മംഗലശ്ശേരി റോഡ് എന്ന സ്ഥലത്ത് വെച്ച് അഞ്ചര ലിറ്റർ വിദേശമദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പട്ടുവം-മംഗലശ്ശേരി സ്വദേശി പിടിയിൽ. രവീന്ദ്രൻ. പി(43) എന്നയാളെയാണ് മദ്യവില്പന നടത്തിയതിന് അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തത്. അഞ്ചര ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റ് ലഭിച്ച 1800 രൂപയും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ: വിനീത് പി ആർ, ടി.വി. ശ്രീകാന്ത് എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.
foreign liquer