പരിയാരം: അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്.

ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനാണ് പരാതി.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും സമാന രീതിയിലുള്ള സംഭവത്തില്‍ ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
A case has been registered by the Pariyaram police in an incident where the morphed pictures of mother and daughter were circulated on social media