പരിയാരം: പഴയങ്ങാടി പയ്യന്നൂർ റൂട്ടിലോടുന്ന കാളിന്ദി ബസിൽ നിന്നും നൂറ് ലിറ്ററിലധികം ഡീസൽ മോഷണം പോയതായി ബസുടമ ടി വി രവീന്ദ്രൻ പരിയാരം പോലീസിൽ പരാതി നൽകി. പതിവ് പോലെ ഓട്ടം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് നിർത്തിയിട്ടതായിരുന്നു.

പത്ത് മണി വരെ ബസ് ഉടമയും, തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു അതിന് ശേഷമാണ് മോഷണം നടന്നതായി ബസുടമ പറഞ്ഞു.കഴിഞ്ഞ മാസം ഇവിടെ പാർക്ക് ചെയ്യുന്ന നിർമ്മാല്യം ബസിൻ്റെ ബാറ്ററികൾ മോഷണം പോയതായും പരാതി ഉണ്ടായിരുന്നു.
Complaint that more than 100 liters of diesel was stolen from the bus