പരിയാരം :പരിയാരം കോരൻപിടികയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം 2018 ൽ ഇറങ്ങിയ ഉത്തരവുപ്രകാരം ആർദ്രം രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞിരിക്കുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി പ്രഖ്യാപനം നടത്തുകയും എന്നാൽ നാളിയിതുവരെയായി ഇവിടെ ഒരു പ്രവർത്തി പോലും നടത്തിയിട്ടല്ലയെന്നും കുടുംബാരോഗ്യ കേന്ദ്രം കോരൻ പിടികയിൽ പ്രവർത്തിക്കുന്നത് തടയാൻ സിപിഎമ്മിന്റെ ചില നേതാക്കൾ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഫലമാണ് ഇതൊന്നുംയുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

പരിയാരം കുടുംബാരോഗ്യകേന്ദ്രമായി പ്രവർത്തനം ആരംഭിക്കാൻ ആവിശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് പരിയാരം പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. യുഡിഎഫ് പരിയാരം പഞ്ചായത്ത് ചെയർമാൻ എം.ബഷീർ പൊയിൽ അധ്യക്ഷത വഹിച്ചു. സി എം പി ജില്ലാ കമ്മിറ്റിയംഗം എൻ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇ വിജയൻ ,പി സാജിത,പി വി സജീവൻ ,അഷറഫ് കൊട്ടോല, വി വി സി ബാലൻ ,പി സി എം അഷറഫ് , പി.എം. അൽ അമീൻ എന്നിവർ പ്രസംഗിച്ചു.
Disregard for family health center must stop