പരിയാരം: കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഓണം ക്യാമ്പ് തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ 28 ഹരിത സേന അംഗങ്ങൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡഗം ബേബി മനോഹരൻ മുഖ്യാതിഥിയായി. പ്രധാനധ്യാപിക പി.ലീന ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു.

പി.വി. രാജേഷ്, ടി വി. സന്തോഷ് കുമാർ, പി.ഷിബിന, രജനി സുധീർ, പി.വസന്ത, കെ. പത്മാവതി , എം.ടി ബാബു, ലതീഷ് പുതിയടത്ത്, എം സിൽജ എന്നിവർ സംസാരിച്ചു. യുവ എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ എം.വി പ്രബിൻ വായന ലഹരിയുടെ ഭാഗമായി പുസ്തക കൊട്ട എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. മീറ്റ് ദ ഹീറോ എന്ന പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ എം. നന്ദന കുട്ടികളോട് സംവദിച്ചു.
onam camp