തളിപ്പറമ്പ്: ലെൻസ് ഫെഡ് തളിപ്പറമ്പ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) തളിപ്പറമ്പ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സ്വാതന്ത്ര സമര സേനാനിയും,ഗാന്ധിയനുമായ പട്ടുവം സ്വദേശി തീയ്യഞ്ചേരി ഗോപാലൻ നമ്പ്യാരെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു.

ലെൻസ് ഫെഡ് ജില്ലാ പ്രസിഡണ്ട് കെ.വി പ്രസീജ് കുമാർ ഗോപാലൻ നമ്പ്യാരെ പൊന്നാട അണിയിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ പത്നി പി.വി. രുഗ്മിണി അമ്മയെ ലെൻസ്ഫെഡ് സംസ്ഥാനകമ്മറ്റി അംഗം ബിനു ജോർജ്ജ് പൊന്നാട അണിയിച്ച് ആദരിച്ചു.പരിപാടിയിൽ ഏരിയ പ്രസിഡണ്ട് റെജീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ പോള ചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡണ്ട് സി.ശശീന്ദ്രൻ , തളിപ്പറമ്പ യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ പി.പി., യൂണിറ്റ് സെക്രട്ടറി ബിനു ഫിലിപ്പ് ,യൂണിറ്റ് ട്രഷറർ കാഞ്ചന.കെ എന്നിവർ നേതൃത്വം നൽകി പരിപാടിയിൽ ഏരിയ കമ്മറ്റി അംഗ ങ്ങളും , തളിപ്പറമ്പ യൂണിറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.ലെൻസ് ഫെഡ് തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതവും,ഏരിയ ട്രഷറർ ബിജുമോൻ പി.എസ് നന്ദിയും പറഞ്ഞു.
Lens Fed Thaliparamba Area Committee honored freedom fighter Thiyancheri Gopalan Nambiar