സ്വാതന്ത്ര്യത്തിന്റെ 77 ആം വാർഷികം, ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവർ സംയുക്തമായി പട്ടുവം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ വസുധ വന്ദൻ- അമൃതവാടിക പ്രവൃത്തി ആരംഭിച്ചു.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പഞ്ച് പ്രാണ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സെക്രട്ടറി ശ്രീ. ബിനു വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, മെമ്പർമാരായ ടി.വി.സിന്ധു, പി.പി.സുകുമാരി, അസിസ്റ്റന്റ് സെക്രട്ടറി പി.വി.അനിൽ കുമാർ, വി.ഇ.ഒ സി.ടി.ആതിര, പട്ടുവം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക , ഹെൽത്ത് ഇൻസ്‌പെക്ടർ ജസ്ന , ലൂർദ് നഴ്‌സിംഗ് കോളേജ് NSS കോർഡിനേറ്റർ ,വളണ്ടിയർമാർ, പട്ടവം GHSS അധ്യാപകർ, വിദ്യാർഥികൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ, നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
mery matti mera desh