പട്ടുവം ദീനസേവന സഭയുടെ അമല പ്രാവിൻസ് അംഗമായ സിസ്റ്റർ സത്യ ഡി.എസ്.എസ്. (73) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് ശനിയാഴ്ച (29.07.2023) രാവിലെ 11.00 മണിക്ക് പട്ടുവം സ്നേഹനി കേതൻ ആശ്രമം ചാപ്പലിൽ കണ്ണൂർ രൂപതാ അദ്ധ്യക്ഷൻ ഡോ.അലക്സ് വടക്കുംതലമുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

തലശ്ശേരി അതിരൂപത, ദൈവമാത ഫോറോന കുടകച്ചിറ പരേതരായ ചാക്കോ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ സത്യ. സഹോദരങ്ങൾ ജോസ്, വിൻസന്റ്, തങ്കമ്മ, മോളി, റോസമ്മ, സെലിൻ. അരിപ്പാമ്പ്ര, പട്ടുവം, മരിയപുരം, കോഴിക്കോട്, കൊടുമൺ, വള്ളുവിള, ആന്ധ്ര പ്രദേശ്, മാടായി, ഐ ആർ സി, കാരക്കുണ്ട്, പിലാത്തറ, മേപ്പാടി, മുറിയാത്തോട്, വട്ടപ്പൊയിൽ, എ എം ആശുപത്രി ഹോസ്റ്റൽ തളിപ്പറമ്പ് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ക്യാൻസർ രോഗം ബാധിച്ച് പട്ടുവം സെന്റ് ആഞ്ചലാ കോൺവെന്റിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
sister sathya d ss passed away