പരിയാരം :പരിയാരം കോരൻപിടികയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം 2018 ൽ ഇറങ്ങിയ ഉത്തരവുപ്രകാരം ആർദ്രം രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞിരിക്കുന്നു രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി പ്രഖ്യാപനം നടത്തുകയും എന്നാൽ നാളിയിതുവരെയായി ഒരു രൂപയുടെ പ്രവർത്തി പോലും ഈ ഇനത്തിൽ നടന്നില്ലായെന്നതാണ് യാഥാർത്ഥ്യം.

1970 ൽ ഹരിജൻ ഹെൽത്ത് സെൻറർ ആയി പരിയാരം ഏമ്പേറ്റിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1981 ൽ പരിയാരം സെന്ററിലെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയർത്തി പ്രവർത്തനമാരംഭിച്ചു എന്നാൽ രോഗികളുടെ വർദ്ധനവും സ്ഥല പരിമിതിയുടെ പ്രയാസവും നേരിട്ട സ്ഥാപനം 1988 ൽ കോരൻപിടികയിലെ ഒന്നര ഏക്കറോളം വരുന്ന പഞ്ചായത്ത് ഭൂമിയിൽ സ്വന്തം കെട്ടിടം നിർമ്മിച്ച് കൂടുതൽ സൗകര്യത്തോടു കൂടി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരികയായിരുന്നു.
ദിനംപ്രതി നൂറിൽ കണക്കിന് രോഗികൾ ആശ്രയിക്കുന്ന പരിയാരം പി എച്ച് എസ് സി യെ പാച്ചേനി,വായാട് തിരുവട്ടൂർ , കുപ്പം, കുറ്റേരി ,പനങ്ങാട്ടൂർ പരിയാരം സെന്റർ, ചിതപ്പിലെ പൊയിൽ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളുടെയും കടന്നപ്പള്ളി, ഏഴോം, ചപ്പാരപ്പടവ് തുടങ്ങിയ പഞ്ചായത്തുകളുടെ പല ഭാഗങ്ങളുടെയും വളരെ അടുത്താണ് ഇത് പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന ഈ ആരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തി പ്രവർത്തനം ആരംഭിക്കുന്നതിന് നിരവധി നിവേദനങ്ങളും പല അധികാര കേന്ദ്രങ്ങളിലും നൽകി വർഷങ്ങളായി കഴിഞ്ഞിരിക്കുകയാണ്.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെയും മറ്റും സമരപരിപാടികൾ ഉണ്ടാകുമ്പോൾ കോടികളുടെ പ്രഖ്യാപനം ഉണ്ടാകുന്നു എന്നതല്ലാതെ യാതൊരുവിധ പുരോഗതിയും കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ ആശുപത്രിയുടെ മേൽ ഉണ്ടായിട്ടില്ലായെന്നും സർക്കാർ പ്രഖ്യാപനം നടത്തിയ കോടി കണക്കിന് രൂപയുടെ ഫണ്ടുകൾ യഥാവിധി ഉപയോഗപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി കൊണ്ടുവന്ന് ജനങ്ങൾക്ക് നല്ല ചികിത്സാ സൗകര്യം ഒരുക്കി കൊടുക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ ആവശ്യപ്പെട്ടു.
The #Pariyaram Panchayat primary health center will be upgraded as a family health center only in announcements