പട്ടുവം പഞ്ചായത്തിലെ കച്ചേരി-പോത്തട കോളനി റോഡ് നവീകരണ പ്രവൃത്തിക്ക് മത്സ്യ ബന്ധനവകുപ്പിൽ നിന്നും 57.21 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

നിലവിൽ 3 മീറ്റർ വീതിയുള്ള പ്രസ്തുത റോഡ് ഇരു ഭാഗവും അരമീറ്റർ വീതി കൂട്ടി 4 മീറ്ററിൽ 1080 മീറ്റർ നീളത്തിൽ ടാറിംഗ് ചെയ്യും. 150 മീറ്റർ ഡ്രൈനേജും , ഓരോ ബോക്സ് കൽവർട്ടും, പൈപ്പ് കൽവർട്ടും നിർമ്മിക്കുന്നതോടൊപ്പം 110 മീറ്റർ റോഡിന്റെ സംരക്ഷണ ഭിത്തിയും നിർമ്മിക്കും ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടത്തുക.
വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.
57.21 lakh rupees administrative approval from Fisheries Department