കണ്ണൂർ : നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടികൂടാതെ നടക്കാം. സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ, ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ എന്നിവരുൾപ്പെടെ രാത്രികാലങ്ങളിൽ പട്രോളിങ് നടത്തും. വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് വിവിധ സമയങ്ങളിലായി നഗരത്തിൽ എത്തി സുരക്ഷ ഉറപ്പുവരുത്തും.

മയ്യിൽ, വളപട്ടണം, കണ്ണപുരം, ചക്കരക്കൽ, കണ്ണൂർ സിറ്റി, എടക്കാട്, കണ്ണൂർ ടൗൺ പോലീസ്, കൺട്രോൾ റും എന്നിവിടങ്ങളിലെ പോലീസ് സംഘമാണ് വിവിധ സമയങ്ങളിൽ രാത്രി കണ്ണൂർ നഗരത്തിലെത്തുക. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ പരിസരം, സ്റ്റേഡിയം, തെക്കി ബസാർ, പ്ലാസ എന്നിവിടങ്ങളിൽ സൂക്ഷിച്ച പോലീസ് പട്ടബുക്കിൽ ഒപ്പ് രേഖപ്പെടുത്തിയശേഷമാണ് തിരിച്ചുപോകുക. വിവിധ സമയങ്ങളിലായി 10 വണ്ടി പോലീസ് നഗരത്തിലെത്തുമെന്നർഥം.സമൂഹവിരുദ്ധ ശല്യം ഒഴിവാക്കുക, അക്രമികളെ അമർച്ചചെയ്യുക എന്നീ ലക്ഷത്തിലാണ് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്.
police protection in kannur