ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു: കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു: കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Jun 7, 2023 02:40 PM | By Thaliparambu Editor

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 11-ാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

bijorpoy cyclone

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 11, 2025 08:23 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 11, 2025 05:22 PM

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം; ഒരാള്‍ക്ക് ഗുരുതര...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 05:19 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 11, 2025 05:16 PM

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം...

Read More >>
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
Top Stories