കണ്ണൂർ; വിവാഹശേഷം കാർ ആവശ്യപ്പെട്ടും കൂടുതൽ സ്വർണ്ണമാവശ്യപ്പെട്ടും ഭർത്താവും അമ്മയും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന നവവധുവിൻ്റെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു ഈ വർഷം ജനുവരി 26 ന് വിവാഹിതയായ കക്കാട് ഒണ്ടേൻപറമ്പിലെ 25കാരിയുടെ പരാതിയിലാണ് ഭർത്താവ് തൃശൂർ കുന്ദംകുളം സ്വദേശി ആദർശ് ധർമ്മപാലൻ, അമ്മ രാജകല എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.

ഗുരുവായൂരിൽവെച്ച് നടന്ന വിവാഹത്തിന് ശേഷം വിദേശത്ത് താമസിക്കുമ്പോഴും തൃശൂരിലെ ഭർതൃഗൃഹത്തിൽ വെച്ചും യുവതിയുടെ വീട്ടിൽ വെച്ചും കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
domestic violance