മട്ടന്നൂർ: ഗതാഗത നിയമ ലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് എഐ കാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ആദ്യ ദിനത്തിൽ എഐ കാമറകളിൽ കണ്ണൂർ ജില്ലയിൽ നിന്ന് 2437 പേർ കുടുങ്ങിയിരുന്നു. എന്നാൽ രണ്ടാം ദിവസം 796 ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സീറ്റ് ബെൽറ്റുകൾ ധരിക്കാതെ യാത്ര ചെയ്തവരാണ് കൂടുതലായും കാമറയിൽ പതിഞ്ഞത്. ഹെൽമറ്റ് ധരിക്കാത്തവർ നാലായി കുറഞ്ഞു. നിയമലംഘനം നടത്തിയവർക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയയ്ക്കുന്നതിനുള്ള പ്രിന്റ് എടുത്ത് വച്ചിരിക്കുകയാണ്. ഇന്നു മുതൽ അയയ്ക്കും.
നിയമ ലംഘനം നടത്തി കാമറയിൽ പതിഞ്ഞത് വിശദമായി പരിശോധിച്ചാണ് ആർസി ഉടമകൾക്ക് അയയ്ക്കാനുള്ള നോട്ടീസ് തയാറാക്കി വയ്ക്കുന്നത്. ലോറിയിൽ യാത്ര ചെയ്യുന്നവരും കാമറയിൽ കുടുങ്ങുന്നുണ്ട്. ഓട്ടോറിക്ഷ ഒഴികെയുളള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കാമറയിൽ പതിയുന്നുണ്ട്. മട്ടന്നൂർ വെള്ളിയാം പറമ്പിലെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ പരിശോധിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്നത്.
a i camera