മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന് കീഴിലുള്ള പഠിതാക്കളുടെ കോഴ്സ് പൂർത്തീകരണ ക്ലാസ്സ് ആറാം എഡിഷൻ ജൂൺ 9 വെള്ളിയാഴ്ച വൈകുന്നേരം 07 മണിക്ക് കൊട്ടില അടിപ്പാലം അക്വാ മാട്രിക്സ് റിസോർട്ടിൽ വെച്ച് നടക്കും.

പാഠശാലയുടെ നാലും അഞ്ചും എഡിഷൻ ക്ലാസ്സുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കോരൻപീടിക ലീഗ് ഓഫീസിൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് പുളുക്കൂൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിച്ച് പാഠശാല ഫാക്വൽറ്റി അംഗം കരീം മാസ്റ്റർ ക്ലാസ്സെടുത്തു.
muslim youth league