26 കുപ്പി വിദേശമദ്യവുമായി പ്രധാന മദ്യവിൽപ്പനക്കാരൻ പിടിയിൽ. ഉത്തരമേഘലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ തിരുമേനി,ചെറുപുഴ,പയ്യന്നൂർ, പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ തിരുമേനി എന്ന സ്ഥലത്തെ പ്രധാന വിദേശ മദ്യവില്പനക്കാരനായ മധ്യവയസ്കൻ 26 കുപ്പി വിദേശമദ്യവുമായി പിടിയിലായി.

കോക്കടവ് -തിരുമേനി സ്വദേശി പി.കെ. രാജു (66) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം CEOമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത് ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.
arrest with liquer