മാലിന്യമുക്ത നവകേരളം തളിപ്പറമ്പ നഗരസഭ നടപ്പിലാക്കിയ കർമ്മ പദ്ധതി പ്രവർത്തനങ്ങളെകുറിച്ച് വിലയിരുത്തുന്നതിനും , ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി ഫലപ്രദമായ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി ഹരിതസഭ സംഘടിപ്പിച്ചു. റിക്രീയേഷൻ ക്ലബ്‌ൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ ശുചിത്വസന്ദേശമവതരിപ്പിച്ചു. പൊതുമരത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ ബീവി റിപ്പോർട്ടവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റജില.പി , ഖദീജ കെ. പി കൗൺസിലർ ഒ സൗഭാഗ്യം , സെക്രട്ടറി സുബൈർ കെ പി ഹെൽത്ത് സൂപ്പർവൈസർ പ്രകാശൻ എ കെ എന്നിവർ സംസാരിച്ചു. സർക്കാർ നിർദ്ദേശപ്രകാരമുള്ള ക്യാമ്പയിന്റെ ഭാഗമായി നഗരസഭ മാർച്ച് 15 മുതൽ ജൂൺ 1 വരെ നടത്തിയ പ്രവർത്തനങ്ങളിൽ നേരത്തെയുള്ള അവസ്ഥയിൽ നിന്നുള്ള പുരോഗതി, ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിപാടികൾ, നേരിട്ട പ്രതിസന്ധികൾ അവ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ എന്നിവ ഹരിത സഭകളിലൂടെ ചർച്ച ചെയ്തു.
ഹരിത കർമ്മ സേന പ്രതിനിധികളുടെ അവതരണം സൗമ്യ നടത്തി. ഹരിത കർമ്മ സേനയെ ഉപഹാരം നൽകി അനുമോദിച്ചു. നിർമ്മൽ ഭാരത് ട്രസ്റ്റ് പ്രതിനിധി ഫഹദ് ,കൗൺസിലർ മാർ, ഹരിതസഭ റിസൊ ർസു പോൺ സിബിൾ പേഴ്സൺസ് എന്നിവർ സംബന്ധിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ജാഗ്രത സമിതി അംഗങ്ങൾ, ആസൂത്രണസമിതിഅംഗങ്ങൾ, എൻ.എസ്.എസ്, സന്നദ്ധ സംഘടന, കുടുംബശ്രീ പ്രവർത്തകർ , ആശ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ,ജൈവവൈവിധ്യ കമ്മിറ്റി അംഗങ്ങൾ,ഹോട്ടൽ,വ്യാപാരി, പത്രമാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
thalipparamb municipality