പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവിന് 83 വർഷം തടവും ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശൻ (32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2018 ഏപ്രിൽ മാസത്തിൽ പത്ത് വയസുകാരിയെ ഇയാളുടെ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തളിപറമ്പ പോക്സോ കോടതിയിൽ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആർ.രാജേഷിന്റെ ആദ്യ വിധിയാണ് ഇത്. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി
pocso case