ഉളിക്കൽ : അഡ്വ.സജീവ് ജോസഫ് എം.എൽ.എ ജനപ്രതിനിധിയായതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചർസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് തിരുവന്തപുരം എന്നിവയുടെയും ആഭിമുഖ്യത്തിൽ രണ്ട് ഘട്ടങ്ങളിലായി ഭിന്ന ശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പുകൾ നടന്നു.

ശനിയാഴ്ച ഉളിക്കൽ വയത്തൂർ യു.പി സ്കൂളിൽ നടന്ന രണ്ടാം ഘട്ട ക്യാമ്പ് പ്രസക്ത ചലച്ചിത്ര താരം ദയാന ഹമീദ് ഉദ്ഘാടനം ചെയ്തു.ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷത വഹിച്ചു. ഫാ.ജെയ്സൺ കൂനാനിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി തോലാനി,ചാക്കോ പാലക്കലോടി,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് നസിയത്ത് ടീച്ചർ,ലിസി ഓ.എസ്,സുജ ആഷി,ജാൻസി മാത്യു,ഇന്ദിരാ പുരുഷോത്തമൻ,സ്റ്റാനി കെ.എം എന്നിവർ സംസാരിച്ചു.
ജോജി വര്ഗീസ്,എ.ജെ ജോസഫ് നൗഷാദ് ബ്ലാത്തൂർ,ആർ ശശിധരൻ, ഐബിൻ ജേക്കബ്,അമൽ ഏറ്റുപാറ,റോയ് പുളിക്കൻ,അബിൻ ബിജു,മോഹനൻ കെ.എൻ,സവിത,ജോജോ പാലക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. ശനിയാഴ്ച ഉളിക്കലിൽ നടന്ന ക്യാമ്പിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായഭേദമന്യേ 146 ഓളം പേർ പങ്കെടുത്തു. പരിശോധനയ്ക്ക് ശേഷം 113 പേർക്ക് 885144 രൂപയുടെ ഉപകരണങ്ങൾ രണ്ടു മാസത്തിനുള്ളിൽ വിതരണം ചെയ്യുവാനുള്ള അനുമതിലഭിച്ചു.
ആലക്കോട് ക്യാമ്പിൽ 807092 രൂപയുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായി നടന്ന ക്യാമ്പിൽ ആകെ 1692236 രൂപയുടെ സാധനങ്ങൾ അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമവും, ആരോഗ്യവും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ ക്യാമ്പ് വിജയമാക്കുന്നതിനുവേണ്ടി പരിശ്രമിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും എം.എൽ.എ പറഞ്ഞു.
camp