തെയ്യം കെട്ടാൻ പോകുകയായിരുന്ന യുവാവിനെ ജാതി പേര് പറഞ്ഞ് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ കേസ്. ആന്തൂർ സ്വദേശിയായ രാഹുൽ രാജന്റെ(25) പരാതിയിൽ പ്രാകേഷ്, രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കഴിഞ്ഞമാസം ആറാം തീയതി പുലർച്ചെ 5 മണിക്ക് കോവൽ ചന്ദ്രോത്ത് പൊട്ടൻ ദേവസ്ഥാനത്ത് ഗുളികൻ തെയ്യം കെട്ടുവാനായി പോവുകയായിരുന്ന യുവാവിനെ രണ്ടുപേരും ചേർന്ന് മലയന്റെ മോനെ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ഈ ക്ഷേത്രത്തിൽ തെയ്യം കെട്ടുവാനോ പൂജ ചെയ്യുവാനോ പാടില്ല എന്ന് പറഞ്ഞ് തേങ്ങയെടുത്ത് എറിയുകയും ഇതേത്തുടർന്ന് യുവാവിന്റെ ഷോൾഡറിനും നെറ്റിയിലും പരിക്ക് പറ്റാനിടയായി എന്നും പരാതിയിൽ പറയുന്നു.
case against two persons