---
title: "ആന്തൂർ നഗരസഭ ശുചിത്വ ഹർത്താൽ നടത്തി, വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനവും നടന്നു "
english_title: "aandhoor minicipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111985/aandhoor-minicipality"
published_at: "2023-05-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fda0e71c0f_acci.jfif"
keywords: []
---

# ആന്തൂർ നഗരസഭ ശുചിത്വ ഹർത്താൽ നടത്തി, വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനവും നടന്നു 

> **Lead Summary:** സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി അന്തൂർ നഗരസഭ ശുചിത്വ ഹർത്താൽ നടത്തി. അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപമുള്ള മാലിന്യ കൂമ്പാരം നീക്കം ചെയ്തുകൊണ്ട് ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഉത്ഘാടനം നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി പി എൻ അനീഷ് കുമാർ സ്വാഗതം പറഞ്ഞു, വാർഡ് കൌൺസിലർ യു രമ, കെ പ്രകാശൻ, സിറ്റി ക്ലീൻ മാനേജർ എം അബ്ദുൾ സത്താർ, ഹെൽത് ഇൻസ്‌പെക്ടർ രതീഷ് ബാബു, ജെ എച്ച് ഐമാരായ അനുശ്രീ, റെജിന, ധന്യ, അജിത എന്നിവരും വാർഡിലെ മറ്റു അംഗങ്ങളും ചേർന്നാണ് ശുചീകരണം നടത്തിയത്. എല്ലാ വാർഡുകളിലും ശുചീകരണം നടന്നു. മെയ് 8 വരെ വിവിധ വാർഡുകളിലായി വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനം നടക്കും.

## Article Content

സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി അന്തൂർ നഗരസഭ ശുചിത്വ ഹർത്താൽ നടത്തി. അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപമുള്ള മാലിന്യ കൂമ്പാരം നീക്കം ചെയ്തുകൊണ്ട് ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഉത്ഘാടനം നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി പി എൻ അനീഷ് കുമാർ സ്വാഗതം പറഞ്ഞു, വാർഡ് കൌൺസിലർ യു രമ, കെ പ്രകാശൻ, സിറ്റി ക്ലീൻ മാനേജർ എം അബ്ദുൾ സത്താർ, ഹെൽത് ഇൻസ്‌പെക്ടർ രതീഷ് ബാബു, ജെ എച്ച് ഐമാരായ അനുശ്രീ, റെജിന, ധന്യ, അജിത എന്നിവരും വാർഡിലെ മറ്റു അംഗങ്ങളും ചേർന്നാണ് ശുചീകരണം നടത്തിയത്. എല്ലാ വാർഡുകളിലും ശുചീകരണം നടന്നു. മെയ് 8 വരെ വിവിധ വാർഡുകളിലായി വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111985/aandhoor-minicipality)