---
title: "കേരള ഫയർ സർവീസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം നടന്നു, ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "fire association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110630/fire-association"
published_at: "2023-04-24T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445fcdbe4234_news-card.jpg"
keywords: []
---

# കേരള ഫയർ സർവീസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം നടന്നു, ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരണം വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ധര്‍മ്മശാല കാല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്‌ലാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത സമര്‍പ്പിതമായ സേവനങ്ങള്‍ കേരളം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സംഘടനാംഗങ്ങളെയും സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന സേനാംഗങ്ങളെയും എം.വിജിന്‍ എം.എല്‍.എ ആദരിച്ചു. സമ്മേളനത്തിന്റെ ചെലവ് ചുരുക്കി കെ.എഫ്.എസ്.എ സ്വരൂപിച്ച തുക ധര്‍മ്മശാല അന്ധവിദ്യാലയത്തിന് ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷ വി.സതീദേവി കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ടി.കെ.വി.നാരായണന്‍, കണ്ണൂര്‍ റീജിണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, കെ.എഫ്.എസ്.എ സംസ്ഥാന ജന.സക്രട്ടറി എ.ഷജില്‍ കുമാര്‍, പ്രസിഡന്റ് ഒ.കെ.രജീഷ്, ട്രഷറര്‍ വി.പ്രണവ്, വൈസ് പ്രസിഡന്റ് കെ.സജിത്ത്, കേരള ഫയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മേഖല പ്രസിഡണ്ട് പി.വി.പവിത്രന്‍, കെ. എഫ്.എസ്.എ മേഖല സെക്രട്ടറി ബൈജു കോട്ടായി, മേഖല പ്രസിഡന്റ് വി.സുധീഷ്, സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.വി. സുമേഷ്(പ്രസിഡന്റ്), വി.കെ.അഫ്‌സല്‍ (സെക്രട്ടറി), റിനു കുയ്യാലി(ജോ.സെക്രട്ടറി), ഇ. ഷിജു(വൈസ് പ്രസിഡന്റ്), എ.സിനീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പതിനിധികള്‍ സമ്മേനത്തില്‍ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്:** ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരണം വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ധര്‍മ്മശാല കാല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്‌ലാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത സമര്‍പ്പിതമായ സേവനങ്ങള്‍ കേരളം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സംഘടനാംഗങ്ങളെയും സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന സേനാംഗങ്ങളെയും എം.വിജിന്‍ എം.എല്‍.എ ആദരിച്ചു. സമ്മേളനത്തിന്റെ ചെലവ് ചുരുക്കി കെ.എഫ്.എസ്.എ സ്വരൂപിച്ച തുക ധര്‍മ്മശാല അന്ധവിദ്യാലയത്തിന് ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷ വി.സതീദേവി കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ടി.കെ.വി.നാരായണന്‍, കണ്ണൂര്‍ റീജിണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, കെ.എഫ്.എസ്.എ സംസ്ഥാന ജന.സക്രട്ടറി എ.ഷജില്‍ കുമാര്‍, പ്രസിഡന്റ് ഒ.കെ.രജീഷ്, ട്രഷറര്‍ വി.പ്രണവ്, വൈസ് പ്രസിഡന്റ് കെ.സജിത്ത്, കേരള ഫയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മേഖല പ്രസിഡണ്ട് പി.വി.പവിത്രന്‍, കെ. എഫ്.എസ്.എ മേഖല സെക്രട്ടറി ബൈജു കോട്ടായി, മേഖല പ്രസിഡന്റ് വി.സുധീഷ്, സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.വി. സുമേഷ്(പ്രസിഡന്റ്), വി.കെ.അഫ്‌സല്‍ (സെക്രട്ടറി), റിനു കുയ്യാലി(ജോ.സെക്രട്ടറി), ഇ. ഷിജു(വൈസ് പ്രസിഡന്റ്), എ.സിനീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പതിനിധികള്‍ സമ്മേനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110630/fire-association)