---
title: "പറശ്ശിനിക്കടവിൽ വീട് വാടകക്കെടുത്ത് അനാശാസ്യം , നാട്ടുകാർ വീട് അടിച്ചു തകർത്തു"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108558/crime"
published_at: "2023-04-12T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643644d72c10d_acci.jfif"
keywords: []
---

# പറശ്ശിനിക്കടവിൽ വീട് വാടകക്കെടുത്ത് അനാശാസ്യം , നാട്ടുകാർ വീട് അടിച്ചു തകർത്തു

> **Lead Summary:** പറശ്ശിനിക്കടവിൽ ഒരു ടൂറിസ്റ്റ് ഹോമിന് സമീപമാണ് ചട്ടുകപ്പാറ സ്വദേശ്ശിയുടെ നേതൃത്വത്തിൽ വീട് വാടകക്കെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ യുവതികളെ എത്തിച്ചു ആവശ്യക്കാർക്ക് നൽകി വന്നിരുന്നത്. പ്രദേശവാസികളിൽ നിന്ന് ഉൾപ്പെടെ വ്യാപകമായ പരാതി ഉയർന്നു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരുടെ നേതൃത്വത്തിൽ വീട് അടിച്ചു തകർത്തത്. രണ്ടാഴ്ച മുൻപാണ് തൊട്ടടുത്ത് മറ്റൊരു ലോഡ്ജും സമാന വിഷയത്തിൽ നാട്ടുകാർ അടിച്ചു തകർത്തത്. പറശ്ശിനിക്കടവിലും സമീപപ്രദേശങ്ങളിലും ഉള്ള ഏതാനും ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് സമാനനിലയിൽ സ്ത്രീകളെ എത്തിച്ച് ഇടപാടുകാർക്ക് നൽകുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് സമീപകാലത്ത് ഉയർന്നുവരുന്നത്.

## Article Content

പറശ്ശിനിക്കടവിൽ ഒരു ടൂറിസ്റ്റ് ഹോമിന് സമീപമാണ് ചട്ടുകപ്പാറ സ്വദേശ്ശിയുടെ നേതൃത്വത്തിൽ വീട് വാടകക്കെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ യുവതികളെ എത്തിച്ചു ആവശ്യക്കാർക്ക് നൽകി വന്നിരുന്നത്. പ്രദേശവാസികളിൽ നിന്ന് ഉൾപ്പെടെ വ്യാപകമായ പരാതി ഉയർന്നു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരുടെ നേതൃത്വത്തിൽ വീട് അടിച്ചു തകർത്തത്. രണ്ടാഴ്ച മുൻപാണ് തൊട്ടടുത്ത് മറ്റൊരു ലോഡ്ജും സമാന വിഷയത്തിൽ നാട്ടുകാർ അടിച്ചു തകർത്തത്. പറശ്ശിനിക്കടവിലും സമീപപ്രദേശങ്ങളിലും ഉള്ള ഏതാനും ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് സമാനനിലയിൽ സ്ത്രീകളെ എത്തിച്ച് ഇടപാടുകാർക്ക് നൽകുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് സമീപകാലത്ത് ഉയർന്നുവരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108558/crime)