---
title: "തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി"
english_title: "raid in shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105345/raid-in-shops"
published_at: "2023-03-26T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64200e0592957_acci.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ആയി സ്ഥാപനത്തിന് പുറത്ത് അലക്ഷ്യമായി വെച്ച രീതിയിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു വേസ്റ്റുകളും വൃത്തിഹീനമായി രീതിയിൽ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. കൂടാതെ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സൈറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തി. സ്ഥാപന ഉടമകൾക്കെതിരെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിയമനടപടികൾ ആരംഭിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച ജില്ലാതല എൻഫോഴ്‌സ്മെന്റ് ടീമിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ടീം ലീഡർ ആയ സുമേഷ് എം വി, സിറാജുദ്ദീൻ നിതിൻ വത്സലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു

## Article Content

തളിപ്പറമ്പ് നഗരസഭയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ആയി സ്ഥാപനത്തിന് പുറത്ത് അലക്ഷ്യമായി വെച്ച രീതിയിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു വേസ്റ്റുകളും വൃത്തിഹീനമായി രീതിയിൽ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. കൂടാതെ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സൈറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തി. സ്ഥാപന ഉടമകൾക്കെതിരെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിയമനടപടികൾ ആരംഭിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച ജില്ലാതല എൻഫോഴ്‌സ്മെന്റ് ടീമിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ടീം ലീഡർ ആയ സുമേഷ് എം വി, സിറാജുദ്ദീൻ നിതിൻ വത്സലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105345/raid-in-shops)