---
title: "രാഹുൽ ​ഗാന്ധിക്ക് അയോ​ഗ്യത: തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ"
english_title: "dyfi protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105021/dyfi-protest"
published_at: "2023-03-24T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc8b18a62e_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# രാഹുൽ ​ഗാന്ധിക്ക് അയോ​ഗ്യത: തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

> **Lead Summary:** **തിരുവനന്തപുരം:** കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം:** കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105021/dyfi-protest)