ആരോഗ്യ ശുചിത്വ പൊതുജന ക്ഷേമ കാര്യങ്ങൾക്ക് കോടികൾ വകയിരുത്തിക്കൊണ്ട് ആന്തൂർ നഗരസഭ ബജറ്റ്: സ്ത്രീ സൗഹൃദ പദ്ധതികൾക്കും മുൻതൂക്കം

ആരോഗ്യ ശുചിത്വ പൊതുജന ക്ഷേമ കാര്യങ്ങൾക്ക് കോടികൾ വകയിരുത്തിക്കൊണ്ട്  ആന്തൂർ നഗരസഭ ബജറ്റ്: സ്ത്രീ സൗഹൃദ പദ്ധതികൾക്കും മുൻതൂക്കം
Mar 23, 2023 12:36 PM | By Thaliparambu Editor

ധർമ്മശാല: ആരോഗ്യ ശുചിത്വ പൊതുജന ക്ഷേമ കാര്യങ്ങൾക്ക് കോടികൾ വകയിരുത്തിക്കൊണ്ട് ആന്തൂർ നഗരസഭ ബജറ്റ്: സ്ത്രീ സൗഹൃദ പദ്ധതികൾക്കും മുൻതൂക്കം. വനിത ഫിറ്റ് നെസ് സെന്റർ മുതൽ മെൻസ്ട്രുവൽ കപ്പ് പ്രചരണം വരെ ഏറ്റെടുത്ത് ആന്തൂർ നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് ഇന്ന് രാവിലെ ബജറ്റ് അവതരിപ്പിച്ചത്. സംരംഭകർക്ക് പ്രോത്സാഹനം നൽകാൻ മീൽസ് ഓൺ വീൽസ്, സാന്ത്വന ശ്രീ സംരംഭകർക്ക് ഡ്രൈവിംഗ് പരിശീലനം, ഗൃഹോപകരണ റിപ്പയറിംഗ്, ഹരിതസേന വിപുലീകരണം, നാനോ കാർപ്പറ്റ്, കൈത്തറി, സ്ത്രീ പദവി പദ്ധതികളാണ് വനിതാ സൗഹൃദ ബജറ്റിൽ മുന്നോട്ട് വച്ചത്. പഠനം തുടങ്ങി 9 പദ്ധതികളാണ് ബജറ്റിൽ മുന്നോട്ടുവെച്ചത്. ആരോഗ്യ ശുചിത്വ മാലിന്യ മേഖലയിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണമുൾപ്പെടെ 12 പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്. 3 കോടിയോളം രൂപ ഈ മേഖലയിൽ നീക്കിവെച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമാർജനവും, വൃക്കരോഗികൾക്കുള്ള സഹായ പദ്ധതികളും ഇതിൽപെടുന്നു. വിപുലീകരണവും നടക്കും. പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിന്റെ വിപുലീകരണവും നടക്കും. വിട്ട് കിട്ടിയ സ്ഥാപനങ്ങൾക്ക് സോളാർ പാനൽ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ 7 പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്. സ്കൂളുകൾക്ക് ഫയർ ആന്റ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി ജില്ലയിൽ തന്നെ ആദ്യമായാണ്. കുട്ടികൾക്ക് നീന്തൽ പരിശീലനം തുടർ പദ്ധതിയാണ്. പുതുതായി ജനിക്കുന്ന കുട്ടികൾക്ക് കിഡ്സ് കിറ്റ് നൽകുന്ന തൂവൽസ്പർശം മാതൃകാ പദ്ധതിയാണ്. സമ്പൂർണ കുടിവെള്ള വിതരണത്തിനായുള്ള അമൃത് പദ്ധതിയും, കുഞ്ഞുകുളം നവീകരണവും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സമ്പൂർണ പാർപ്പിടത്തിന് 1 കോടിയും. ഭവന റിപ്പയറിംഗിന് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഉൽപ്പാദന മേഖലയ്ക്ക് ഒന്നര കോടി രൂപയും ഫാം ടൂറിസത്തിനും തുക വകയിരുത്തിയിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് ഒന്നര കോടി രൂപയും നഗരസസൗന്ദര്യം വൽക്കരണത്തിന് 5 ലക്ഷവും നാനോ കാർപെറ്റ് കൈത്തറി മേഖലക്ക് രണ്ട് ലക്ഷം രൂപയും  നീക്കിവെച്ചിട്ടുണ്ട്. ഭിന്നശേഷി - പട്ടികജാതി - വയോജന - ശിശുമേഖലകളിലും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗതാഗത മേഖല യിൽ മൂന്നരകോടിയും മൊബൈൽ റോഡ് റിപ്പയറിംഗിന് 5 ലക്ഷവും നീക്കിയിരിപ്പുണ്ട്. ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.

aandhoor minicipality budget

Next TV

Related Stories
26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

Apr 25, 2024 08:59 PM

26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

26, 27 തീയതികളിൽ മദ്രസകൾക്ക്...

Read More >>
ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

Apr 25, 2024 08:56 PM

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:50 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജൻ

Apr 25, 2024 08:48 PM

ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജൻ

ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി...

Read More >>
മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

Apr 25, 2024 06:49 PM

മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ...

Read More >>
വിസ്ഡം സ്റ്റുഡന്റ്സ്  സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ

Apr 25, 2024 06:47 PM

വിസ്ഡം സ്റ്റുഡന്റ്സ് സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ

വിസ്ഡം സ്റ്റുഡന്റ്സ് സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ...

Read More >>
Top Stories