കണ്ണൂർ : സ്വപ്ന സുരേഷ്, വിജേഷ് പിള്ള അവർക്കെതിരായ സിപിഎം പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. കണ്ണൂർ സിറ്റി, റൂറൽ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴി ഉടൻ രേഖപെടുത്തും.

swapna suresh case