---
title: "സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി: രണ്ടുപേർക്കെതിരെ കേസ്"
english_title: "case against bus driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82387/case-against-bus-driver"
published_at: "2022-11-28T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63847209a64ff_cm.jpg"
keywords: []
---

# സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി: രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് : **ട്രിപ്പ് ഷീറ്റിൽ നിർദ്ദേശിച്ച സമയം കഴിഞ്ഞിട്ടും ബസ് പുറപ്പെടാത്തത് ചോദ്യം ചെയ്തത മറ്റൊരു ബസിലെ കണ്ടക്ടറുടെ ചെവി പിടിച്ചു വലിച്ച് മർദ്ദനം, രണ്ട് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. ഋത്വിക് ബസ് കണ്ടക്ടർ പ്രജിത്ത്, ഡ്രൈവർ സുനീഷ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. നണിയൂർ നമ്പ്രത്തെ ചന്ദ്രോത്ത് വീട്ടിൽ സി.പ്രഭാകരൻ്റെ പരാതിയിലാണ് കേസ്. ഇന്നലെ ഉച്ചക്ക് 1.40 നായിരുന്നു കേസിനാസ്പദമായ സംഭവം. ആന്തൂർ നഗരസഭയുടെ പറശിനിക്കടവ് ബസ്റ്റാൻ്റിൽ പാർക്ക് ചെയ്ത ഋത്വിക് ബസ് സമയം കഴിഞ്ഞിട്ടും പുറപ്പെടാത്തതിനെക്കുറിച്ച് ബസ്റ്റാൻ്റിലെ ഏജൻ്റിനോട് പ്രഭാകരൻ പരാതി പറയുന്നത് കേട്ട് ഓടിയെത്തിയ പ്രജിത്ത് പ്രഭാകരൻ്റെ ഇടത് ചെവി പിടിച്ചു വലിക്കുകയും പിന്നാലെയെത്തിയ സുനീഷും പ്രജിത്തും ചേർന്ന് മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു എന്നാണ് കേസ്.

## Article Content

**തളിപ്പറമ്പ് : **ട്രിപ്പ് ഷീറ്റിൽ നിർദ്ദേശിച്ച സമയം കഴിഞ്ഞിട്ടും ബസ് പുറപ്പെടാത്തത് ചോദ്യം ചെയ്തത മറ്റൊരു ബസിലെ കണ്ടക്ടറുടെ ചെവി പിടിച്ചു വലിച്ച് മർദ്ദനം, രണ്ട് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. ഋത്വിക് ബസ് കണ്ടക്ടർ പ്രജിത്ത്, ഡ്രൈവർ സുനീഷ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. നണിയൂർ നമ്പ്രത്തെ ചന്ദ്രോത്ത് വീട്ടിൽ സി.പ്രഭാകരൻ്റെ പരാതിയിലാണ് കേസ്. ഇന്നലെ ഉച്ചക്ക് 1.40 നായിരുന്നു കേസിനാസ്പദമായ സംഭവം. ആന്തൂർ നഗരസഭയുടെ പറശിനിക്കടവ് ബസ്റ്റാൻ്റിൽ പാർക്ക് ചെയ്ത ഋത്വിക് ബസ് സമയം കഴിഞ്ഞിട്ടും പുറപ്പെടാത്തതിനെക്കുറിച്ച് ബസ്റ്റാൻ്റിലെ ഏജൻ്റിനോട് പ്രഭാകരൻ പരാതി പറയുന്നത് കേട്ട് ഓടിയെത്തിയ പ്രജിത്ത് പ്രഭാകരൻ്റെ ഇടത് ചെവി പിടിച്ചു വലിക്കുകയും പിന്നാലെയെത്തിയ സുനീഷും പ്രജിത്തും ചേർന്ന് മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82387/case-against-bus-driver)