കണ്ണൂർ: കന്യാകുമാരി സ്വദേശിയായ യാത്രക്കാരൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണപ്പോൾ അതി സാഹസികമായി അപകടത്തിൽ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തിയത് കാസർഗോഡ് റെയിൽവേ പോലീസിലെ സി പി ഒ പ്രവീൺ പീറ്റർ.
കഴിഞ്ഞ ദിവസം വൈകിട്ട് 4:45 ഓടെ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കണ്ണൂർ സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ ഷൈൻ എന്ന യാത്രക്കാരൻ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ സങ്കോചിതമായി ഇടപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഷൈനിനെ രക്ഷിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ് ഷൈനിനെ തേടിയെത്തുന്നത്.
Praveen peter