---
title: "ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305649/death_information"
published_at: "2025-07-31T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b16cbba7ee_Screenshot_20250731_123947_VN_-_Video_Editor.jpg"
keywords: []
---

# ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അസം സ്വദേശിയായ അബ്ദുൾ ഇസ്ലാം എന്ന അലി ആണ് മരിച്ചത്.

## Article Content

പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അസം സ്വദേശിയായ അബ്ദുൾ ഇസ്ലാം എന്ന അലി ആണ് മരിച്ചത്.

പഴയങ്ങാടിയിൽ നിന്ന് 'നെജാസ്' എന്ന തോണിയിൽ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. മണൽതിട്ടയിലിടിച്ചതിനെ തുടർന്ന്ഒരു തൊഴിലാളി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഫയർഫോഴ്സും കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും നടത്തിയ തിരച്ചലിനിടെമൃതദേഹം 10.30 മണിയോടെ കണ്ടെത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305649/death_information)