---
title: "ഗുഡ്സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305610/death_information"
published_at: "2025-07-31T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688afe8544f1a_IMG-20250731-WA0026.jpg"
keywords: []
---

# ഗുഡ്സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** തളിപ്പറമ്പ്: ഗുഡ്സ് കാരിയർ ഡ്രൈവറായ വിജേഷ് വീട്ടുവരാന്തയിൽ സാരിയിൽ തൂങ്ങിമരിച്ചു. ബക്കളം കാനൂൽ ചെഗുവേര നഗറിലെ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ഇന്നലെ രാത്രി 11.30നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തളിപ്പറമ്പ്: ഗുഡ്സ് കാരിയർ ഡ്രൈവറായ വിജേഷ് വീട്ടുവരാന്തയിൽ സാരിയിൽ തൂങ്ങിമരിച്ചു. ബക്കളം കാനൂൽ ചെഗുവേര നഗറിലെ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ഇന്നലെ രാത്രി 11.30നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത മദ്യപാനം മൂലമുള്ള മാനസിക വിഷമമാണ് മരണകാരണമെന്ന് പോലീസ് നിഗമനം.പരേതനായ കുഞ്ഞപ്പഎ.കെ.കമല ദമ്പതികളുടെ മകനാണ്.

ഭാര്യ: ദിവ്യ.മക്കൾ: വൈഗ, വൈഷ്‌ണവ്.സഹോദരി ബിന്ദു(കോഴിക്കോട്).മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം ബക്കളം മടയിച്ചാൽ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305610/death_information)