ശ്രീകണ്ടാപുരം :ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ ശാന്തിതീരം പെരുന്തോൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിൽ ബേക്കറിയിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ തള്ളിയതായി കാണപ്പെടുകയും സംഭവ സ്ഥലത്ത് നിന്നും പ്രദേശ വാസികളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണിയാർ വയലിൽ പ്രവർത്തിച്ചു വരുന്ന ശ്രീ കൃഷ്ണ ബേക്കറിയിൽ നിന്നുള്ള മാലിന്യങ്ങളാണ് സംഭവ സ്ഥലത്ത് തള്ളിയത് എന്ന് സ്‌ക്വാഡിന് ബോധ്യപ്പെട്ടു. തുടർന്നു സ്‌ക്വാഡ് സ്ഥാപനത്തിൽ പരിശോധന നടത്തുകയും സ്ഥാപനത്തിലും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും മലിന ജലം പൈപ്പിൽ നിന്നും ലീക്ക് ചെയ്തു പോകുന്നതായും കണ്ടെത്തി. ബേക്കറിയിൽ നിന്നുള്ള മാലിന്യങ്ങളാണ് പെരുന്തോലിൽ തള്ളിയത് എന്ന് ബേക്കറി ഉടമ സ്‌ക്വാഡിനോട് സമ്മതിച്ചു. ബേക്കറി ഉടമയ്ക്ക് മാലിന്യങ്ങൾ സ്വകാര്യ സ്ഥലത്ത് തള്ളിയതിനും സ്ഥാപനത്തിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിനും മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാത്തതിനും 6000 രൂപ പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ശ്രീകണ്ഠപുരം നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-1 സതീഷ് പി വി,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാലിജ് വി കെ തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal