പ്രായപൂർത്തിയാവാത്ത കുട്ടിയോട് ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 77 വർഷം കഠിനതടവ് ശിക്ഷവിധി ച്ച് കോടതി.മണിപ്പാറ സ്വദേശി മല്ലിശ്ശേരി വീട്ടിൽ പത്മനാഭന് ആണ് പ്രതി. 2021 ആഗസ്റ്റിലാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പല തവണ കുട്ടിയെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നു. സംഭവം പുറത്ത് പറയരുത് എന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.പിന്നീട് കുട്ടി സംഭവം പുറത്തു പറഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.വിവിധ വകുപ്പുകളിൽ ആയി 77 വർഷം തടവും, 2.50 ലക്ഷം പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.പ്രതിക്കതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആദ്യം തളിപ്പറമ്പ് സ്റ്റേഷനില്‍ എസ്.ഐ ദിനേശന്‍ കൊതേരി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.


വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കല്‍ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു.
ഉളിക്കല്‍ എസ്.ഐ സുധീര്‍ കല്ലനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
Pocso_case