പരിയാരം ഗ്രാമപഞ്ചായത്തിൻ്റെ പരിയാരം സെൻ്ററിലുള്ള കോടികൾ വിലവരുന്ന വസ്തുക്കൾ വ്യാജരേഖയുണ്ടാക്കി സിപിഎം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാൻ ശ്രമിക്കുന്നതായി കാണിച്ച് 2013 ൽ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം ഉത്തരവിട്ടു നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പഞ്ചായത്ത് ഭൂമിയാണെന്ന് തെളിയിച്ചുകൊണ്ട് കോടതി വിധി ഉണ്ടായിട്ടും കോടികൾ വിലവരുന്ന ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കാൻ നടപടി പഞ്ചായത്ത് സ്വീകരിക്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഹൈവേ വികസനത്തിൻ്റെ പേരിൽ നഷ്ടപ്പെടുന്ന ഭൂമിക്കും മറ്റും ലഭിക്കേണ്ട കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം കൈപ്പാതിരിക്കുന്നത് ഇതുമൂലമാണെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചിരുന്നു.
പരിയാരം അംശം ദേശത്ത് റീസർവ്വേ 107/13 ൽപ്പെട്ട 21 സെൻറ് സ്ഥലം തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിലെ 1958 ജൂലൈ 24 ലെ 1483/58 നമ്പർ തീരാധാരം പ്രകാരം പരിയാരം ഗ്രാമപഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതാണ് .രണ്ടാം പഞ്ചവത്സരപദ്ധതിയിൽ തളിപ്പറമ്പ് വികസന ബ്ലോക്ക് ഫണ്ടുപയോഗിച്ച് സാമൂഹ്യ വിനോദ കേന്ദ്രവും പൊതുകിണർ നിർമ്മിച്ചു 2002 - 2004 കാലഘട്ടത്തിൽ 5 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് മാതൃക വികസന തുടർ വിദ്യാകേന്ദ്രംകെട്ടിടവും 2008 പഞ്ചായത്ത് മഴവെള്ള സംഭരണി നിർമ്മിച്ചു കോടിവിലവരുന്ന ഈ സർക്കാർ ഭൂമിയും മറ്റും ചിലർ 2002 മുതൽ സെക്രട്ടറി പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്നപേരിൽ പരിയാരം വില്ലേജ് ഓഫീസിൽ നികുതി മുറിച്ച് അതിൻ്റെ ബലത്തിൽ പയ്യന്നൂർ ലാൻഡ് ട്രിബ്യൂണൽ നിന്നും 2006 ജൂലൈ 22 ന് 576/06 നമ്പറായി പട്ടയം തരപ്പെടുത്തുകയും ചെയ്തു പിന്നീട് വസ്തുവിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന രണ്ട് തേക്ക് മരങ്ങൾ മുറിച്ചുമാറ്റി ഈ ഭൂമിയിൽ നിന്നും പകുതിയിൽ അധികം സ്ഥലവും കെട്ടിട സമുച്ചയ മടക്കം ദേശീയപാദ വികസനത്തിന് എറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുപ്പിച്ച നോട്ടിസ് കൈപ്പറ്റി ഒരു കോടി മുപ്പത്തുമൂന്ന് ലക്ഷം രൂപ കൈക്കലാക്കൻ ശ്രമം നടത്തുന്നതിരെയും പരാതി നൽകിയിരുന്നു.
1975-ൽ സ്ഥാപിതമായതും 1985-ൽ 4228/85 - നമ്പറായി അഫിലിയേഷൻ കിട്ടിയതുമാണ് വായനശാല എന്നാൽ സെക്രട്ടറി കെ.കെ.എൻ.പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്ന പേരിലാണ് പട്ടയം നേടിയിട്ടുള്ളത് 1916 നവംബർ 30. ന് ജനിച്ച കെ.കെ.എൻ.പരിയാരം മരിച്ചത് 1989 ഫിബ്രവരി 24 നാണ് അദ്ദേഹം മരിക്കുന്നതിന് 14 വർഷം മുമ്പ് സ്മാരകമുയർന്നത് വിചിത്രമാണ് . 1979 മുതൽ 1988 വരെ പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും 1989 മുതൽ മരിക്കുന്നത് വരെ തളിപ്പറമ്പ് എം എൽ എ യും ആയിരുന്നു.
അദ്ദേഹം നാഷണൽ ഹൈവേ അതോറിറ്റി നൽകുന്ന നഷ്ട പരിഹാര തുക എത്രയുംവേഗം കൈപ്പറ്റി പഞ്ചായത്ത് ആസ്തിയിലേക്ക് വകയിരുത്തമെന്നു ആവശ്യപ്പെട്ടു പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.വി.സജീവൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിച്ച പരാതിയിലാണ് നഷ്ടപരിഹാര തുക ഒരു മാസത്തിനുളളിൽ കൈപ്പറ്റണമെന്ന് വിധി പ്രസ്താപിച്ചത് .
k k n pariyaram