മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്
Jul 24, 2025 09:16 AM | By Sufaija PP

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.


കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.കർക്കടക വാവുബലി ദിനമായ ഇന്ന് ചടങ്ങുകളുടെ ഭാഗമായി പുഴയിലിറങ്ങുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. ബുധനാഴ്ച മലയോരമേഖലയിൽ പെയ്‌ത ശക്തമായ മഴയെത്തുടർന്ന് നീരൊഴുക്ക് പരിധി കവിഞ്ഞ അച്ചൻകോവിലാറ്റിൽ സംസ്ഥാന ജലവിഭവ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്ന് ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്‌ബർ ഒന്നും മൂന്നും 10 സെന്റീമീറ്റർ ഉയർത്തിയും ഗേറ്റ് നമ്ബർ രണ്ട് 40 സെമീ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ, പ്രത്യേകിച്ച് മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

Rainy_updates

Next TV

Related Stories
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

Jul 25, 2025 04:37 PM

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട...

Read More >>
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

Jul 25, 2025 01:09 PM

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി...

Read More >>
ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

Jul 25, 2025 12:58 PM

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി...

Read More >>

Jul 25, 2025 11:51 AM

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പർ. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ ജയിൽ തടവുകാരൻ )

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ...

Read More >>
ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

Jul 25, 2025 10:50 AM

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ...

Read More >>
ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

Jul 25, 2025 09:52 AM

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall