കണ്ണൂർ:ജില്ലാ പഞ്ചായത്തിൽകരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം അഭിപ്രായപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെയും ഭൂമിശാസ്ത്രപരമായ അതിരുകൾ പരിഗണിക്കാതെയും നടത്തിയ വാർഡ് വിഭജനത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഇടതുമുന്നണിക്ക് അനുകൂലമാക്കാനുള്ള കുടില തന്ത്രമാണ് നടപ്പിലാക്കാൻ ഇലക്ഷൻ കമ്മീഷനും സർക്കാരും ശ്രമിക്കുന്നത്. ഇടതു മുന്നണിക്ക് ജയിക്കുവാൻ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു നടത്തിയ വാർഡ് വിഭജനം ഭൂമിശാസ്ത്രപരമായ അതിരുകൾ നിർണയിച്ചുകൊണ്ട് പുനക്രമീകരിക്കണമെന്നുംവാർഡ് വിഭജനം നീതിപൂർവ്വമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷവഹിച്ചു. ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി , കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ ,എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം , ടി പി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പങ്കെടുത്തു.
Muslim League Kannur