പിലാത്തറ :മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി സാറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് ഉമ്മൻചാണ്ടി അനുസ്മരണവും, ഭക്ഷ്യകിറ്റ് വിതരണവും നടത്തി.


ബ്ലോക്ക് സെക്രട്ടറി ദൃശ്യ ദിനേശൻ സ്വാഗതവും, മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷതയും വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ ഹോപ്പ് സെക്രട്ടറി ജാക്വിലിൻ ബിൻ സ്റ്റാൻലിയ്ക്ക് ഭക്ഷ്യകിറ്റ് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം മുഖ്യാഥിതിയായി. മണ്ഡലം കോൺഗ്രസ് സെക്രട്ടറി ജെയ്സൺ പരിയാരം, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി കെ.എസ് ജയമോഹൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ മനോജ് മാവിച്ചേരി, അഭിഷേക് വടക്കാഞ്ചേരി, അജ്നാസ് ഇരിങ്ങൽ, യതിൻ പ്രദീപ്, അർജുൻ എം, മുഹമ്മദ് റിഹാൽ,രാം കൃഷ്ണ പാച്ചേനി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബു താഹിർ നന്ദി അറിയിച്ചു.
Youth congress pilathara