തിരുവനന്തപുരം : സംസ്ഥാനത്തെ യുവജനങ്ങളെ ആഗോള മത്സരക്ഷമതയുള്ള മികച്ച മാനവവിഭവശേഷി ആക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി നൈപുണോത്സവങ്ങൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്‌സ്) ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി (ടിഇപിഎൽ) ചേർന്ന് സംഘടിപ്പിച്ച ലോക യുവജന നൈപുണ്യ ദിനാചരണവും ടാലി ട്രെയ്നിംഗ് സെൻററുകളുടെ അക്രഡിറ്റേഷനും കണ്ണൂർ കൃഷ് ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Sivankutty