പിലിക്കോട്:ചന്തേരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒരാൾ ഗുരുതരം.
പടന്ന കന്നുവീട് കടപ്പുറത്തെ രാജീവൻ്റെ മകൻ വസുദേവൻ (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആദിത്യനു പരിക്കേറ്റു. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാർ മുന്നിലുള്ള കാറിനെമറികടക്കുന്നതിനിടെ എതിരെ വന്ന കാർഇടിക്കുകയായിരുന്നു.


Accident