ആലക്കോട് : എസ്. എസ്. എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'കേനോപ്പി ലീവ്സ്' തുറന്നു.
സമസ്ത കണ്ണൂർ ജില്ലാ ജ. സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ജ. കൺവീനർ മുനവ്വിർ അമാനി രയരോം അദ്യക്ഷത വഹിച്ചു.സിദ്ധീഖ് സഖാഫി വായാട്, എം. എ ഖലീൽ റഹ്മാൻ, അബ്ദു റഷീദ് അമാനി, മുസ്തഫ ഹുമൈദി സംസാരിച്ചു.


ജൂലൈ 18,19,20 തീയ്യതികളിൽ രായരോത് മുപ്പത്തിരണ്ടാമത് ഡിവിഷൻ സാഹിത്യോത്സവ് നടക്കും.
Sahithyolsav