പരിയാരം:കോൺഗ്രസ് നേതാവ് അഡ്വ: ഇ വി മോഹനൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി വി സജീവൻ അധ്യക്ഷത വഹിച്ചു.കെ.പി.സി സി മെമ്പർമാരായ എം.പി ഉണ്ണികൃഷ്ണൻ, കൊയ്യം ജനാർദ്ദനൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ സരസ്വാതി, ഡിസിസി സെക്രട്ടറിമാരായ എ.ഡി സാബൂസ്, ഇ.ടി. രാജീവൻ, അഡ്വ: ബിജേഷ് കുമാർ, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി പി.സുകുദേവൻ, വി.വി.വിജയൻ, ഇ വിജയൻ, പി.വി. ഗോപാലൻ, ഐ.വി. കുഞ്ഞിരാമൻ, വി.വി. ബാലൻ എന്നിവർ പ്രസംഗിച്ചു.
The memorial conference in honor of Adv. E.V. Mohanan was inaugurated by Ramesh Chennithala